Saturday, May 23, 2009

എന്റെ കടല്‍....

കടലു കാണാന്‍ കൊതിച്ചിരുന്നു എന്നും..
ഒടുവില്‍
മനസ്സിനുള്ളില്‍ ഒരു ,
കുഞ്ഞുകടല്‍
കണ്ടെത്തിയപ്പോള്‍ ,
അതിലെ
നേര്‍ത്ത ഇരമ്പം പോലും
വല്ലാതെ
ഭയപ്പെടുത്തുകയാണ്....

Tuesday, May 12, 2009

ജാലകം

ചരിത്രം, ചിതലെടുക്കുന്ന ചില ലിഖിത കഥകള്‍ മാത്രമല്ലെന്ന്
തിരിച്ചറിയുന്ന സമൂഹത്തിലേക്കു തുറക്കുവാന്‍ ഒരു ജാലകം
പണിയേണ്ടിയിരിക്കുന്നു . ആ ജാലകത്തിനപ്പുറം സ്വപ്‌നങ്ങള്‍
പോലും ഞെട്ടിയുണര്‍ന്നു പറയും, ' ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം....'

നമ്മുടെ തിളങ്ങുന്ന ചിരിയിലും , അവരുടെ നിറയുന്ന കണ്ണുകള്‍
തേടി അവയൊപ്പാന്‍ ഒരു ജാലകം പണിയേണ്ടിയിരിക്കുന്നു .
ആ ജാലകം തുറക്കുന്നിടം ഇന്നുകളുടെ വിശപ്പിന്റെ മുന്നില്‍
നാളെയുടെ മടിശ്ശീലകള്‍ ശൂന്യമാകുമിടമായിരിക്കണം ....

ഒരു വരിയില്‍ , ഈ ആകാശവും കടലും സന്ധ്യയും , പിന്നെ
സ്വപ്നങ്ങളുമൊതുക്കുവാന്‍ എനിക്കൊരു കവിതയുടെ ജാലകം
പണിയേണ്ടിയിരിക്കുന്നു. വാക്കുകളുടെ ഘോഷയാത്രക്കായി
അവ എന്നും തുറന്നേയിരിക്കണം.....

പിന്നെ മൌനത്തിലേക്ക്‌ തുറക്കാനും ഒരു ജാലകം...
ആ ജാലകത്തിനപ്പുറം നീയും ഞാനും
ഇല്ലാതായി, നമ്മളാകുന്ന സ്വപ്നം.....

എന്റെ പ്രിയപ്പെട്ട ജാലകങ്ങള്‍........