പരീക്ഷാ മുറിയിലെ മൌനത്തില്‍
ഉപന്യാസമെഴുതാന്‍ തനിച്ചു വിട്ട്
ആത്മാവ് ഒരു ഒറ്റവാക്കു തിരഞ്ഞു പോകും..
എഴുതിയും വെട്ടിയും വിയര്‍ത്തിരിക്കുമ്പോള്‍,
ഒത്തുനോക്കി ഇട്ടെറിഞ്ഞുപോയ വാക്കുകളുടെ
ശാപമെന്ന് ഞാന്‍ ഭയന്നു..
സഹികെട്ടാണ് പറഞ്ഞതു..
'നിനക്കു നിന്റെ വഴി'
ഉത്തരങ്ങള്‍ നിറഞ്ഞ കടലാസുകള്‍ കൊണ്ട്
നിമിഷങ്ങള്‍ക്ക് വിലയിട്ട് ,
പിന്നെ ഞാന്‍ ജയിച്ചു കൊണ്ടേയിരുന്നു...
ജീവിതം പൂര്‍ത്തിയാക്കാന്‍
ഒറ്റവാക്കിനു മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍,
വഴിതെറ്റി വന്ന ചിതലുകള്‍ക്ക്
ആത്മാവിന്റെ മണമായിരുന്നുവെന്നു
തിരിച്ചറിയുന്നെടം വരെ...
Sunday, December 13, 2009
Thursday, December 3, 2009
എന്റെ പ്രണയം
എനിക്ക് പ്രണയിക്കണമായിരുന്നു ...
സ്വപ്നം മണക്കുന്ന രാത്രികളില്‍ , നീ എന്ത് ചെയ്യുകയാവും എന്നോര്ത്തോര്ത്ത് ഉറങ്ങാന്‍...
നനുത്ത പുലരികളില്‍ , നിന്നെ ഉണര്‍ത്താന്‍ ഒരു
കുഞ്ഞു കാറ്റിനെ പറഞ്ഞേല്‍പ്പിച്ചു വിടാന്‍...
നുറുങ്ങിയ വളത്തുണ്ട് മുറുകെ പിടിച്ചു നീ എഴുതിയ കവിതയില്‍ നൂറായിരം വട്ടം കവിള്‍ ചേര്‍ത്തിരിക്കാന്‍...
നിലാവ് പെയ്യും പോലെ നമ്മളിലൊഴുകുന്ന മൌനത്തെ വെറുതെ കേട്ടിരിക്കാന്‍ ...
പ്രണയിക്കാന്‍ വേണ്ടി മാത്രം നമുക്കൊന്ന് പിന്നോട്ട് പോകാമോ???
മൊബൈല് ടവറുകള്‍ പിറക്കും മുമ്പുള്ള കാലത്തിലേക്ക്...???
ഇത്രയും പറഞ്ഞപ്പോഴാണ് തിരിഞ്ഞു പോലും നോക്കാതെ അന്നവന്‍ പോയിക്കളഞ്ഞത്.. ഇപ്പോള്‍ പുതിയ സിംകാര്‍ഡിന്റെ സമയക്രമങ്ങളില്‍ പുതിയ പ്രണയം രചിക്കുകയാവണം..രാത്രികളില്‍ ഉറങ്ങിവീഴും വരെ സംസാരിച്ച് ...ഇടവേളകളില്ലാതെ സന്ദേശങ്ങളയച്ച്...
എങ്കിലും അറിയാതിരിക്കുമോ ഇപ്പോഴും ആത്മാവില്‍ ഉറങ്ങാതെ കാത്തിരിക്കുന്ന എന്റെ പ്രണയത്തെ...!!!!

Saturday, June 13, 2009
രാത്രിപുസ്തകം...
ചിലപ്പോള്‍, പകലാണ് മനസ്സു നിറയെ .
പൂവും പൂമ്പാറ്റയും തിരക്കുകളും
വെയിലിന്റെ ചെറിയ എത്തിനോട്ടങ്ങള്‍
വിടാതെ പിന്തുടര്‍ന്ന് നിഴലും .....
ചിലപ്പോള്‍ രാത്രിയാണ്...
നക്ഷത്രം പോലും തെളിയാതെ,
കാറ്റിന്റെ ശബ്ദമില്ലാതെ ,
നിഴലു പോലുമില്ലാതെ, ഞാനൊറ്റക്ക്...
ഇപ്പോള്‍ പകലിന്റെ നീളം വല്ലാതെ കുറഞ്ഞ് ,
രാത്രി മാത്രമാണ് ചിലപ്പോള്‍ ചുറ്റും....
നിന്റെ ജീവിതത്തിന്റെ ഭൂപടത്തില്‍,
എന്നെ അടയാളപ്പെടുത്തിയ ഭാഗത്ത് ,
മഷി പടര്‍ന്നു ഒരു കടല്‍ പോലെ ...
കടലിലാണത്രേ പുനര്‍ജ്ജന്മം സ്വപ്നം കണ്ടു
എന്നും സൂര്യന്റെ മരണം....
ആ കടലു പോലും നീ വറ്റിച്ചത് എങ്ങനെയാവാം?
എന്റെ ജീവചരിത്രകാരന്റെ കണ്ണില്‍
നീ തുടച്ചെടുത്ത കടലിലെ
അവസാന മണല്‍ത്തരി വാരിയെറിഞ്ഞു
ഓടിപ്പൊയ്ക്കൊള്ളൂക...
ആരുമറിയണ്ട,
എന്റെ മഴയെ ഇല്ലാതാക്കിയത്
നിന്റെ കണ്ണിലെ വെയിലുകളാണെന്ന്....
പൂവും പൂമ്പാറ്റയും തിരക്കുകളും
വെയിലിന്റെ ചെറിയ എത്തിനോട്ടങ്ങള്‍
വിടാതെ പിന്തുടര്‍ന്ന് നിഴലും .....
ചിലപ്പോള്‍ രാത്രിയാണ്...
നക്ഷത്രം പോലും തെളിയാതെ,
കാറ്റിന്റെ ശബ്ദമില്ലാതെ ,
നിഴലു പോലുമില്ലാതെ, ഞാനൊറ്റക്ക്...
ഇപ്പോള്‍ പകലിന്റെ നീളം വല്ലാതെ കുറഞ്ഞ് ,
രാത്രി മാത്രമാണ് ചിലപ്പോള്‍ ചുറ്റും....
നിന്റെ ജീവിതത്തിന്റെ ഭൂപടത്തില്‍,
എന്നെ അടയാളപ്പെടുത്തിയ ഭാഗത്ത് ,
മഷി പടര്‍ന്നു ഒരു കടല്‍ പോലെ ...
കടലിലാണത്രേ പുനര്‍ജ്ജന്മം സ്വപ്നം കണ്ടു
എന്നും സൂര്യന്റെ മരണം....
ആ കടലു പോലും നീ വറ്റിച്ചത് എങ്ങനെയാവാം?
എന്റെ ജീവചരിത്രകാരന്റെ കണ്ണില്‍
നീ തുടച്ചെടുത്ത കടലിലെ
അവസാന മണല്‍ത്തരി വാരിയെറിഞ്ഞു
ഓടിപ്പൊയ്ക്കൊള്ളൂക...
ആരുമറിയണ്ട,
എന്റെ മഴയെ ഇല്ലാതാക്കിയത്
നിന്റെ കണ്ണിലെ വെയിലുകളാണെന്ന്....
Saturday, May 23, 2009
എന്റെ കടല്‍....
കടലു കാണാന്‍ കൊതിച്ചിരുന്നു എന്നും..
ഒടുവില്‍ മനസ്സിനുള്ളില്‍ ഒരു ,
കുഞ്ഞുകടല്‍ കണ്ടെത്തിയപ്പോള്‍ ,
അതിലെ നേര്‍ത്ത ഇരമ്പം പോലും
വല്ലാതെ ഭയപ്പെടുത്തുകയാണ്....
ഒടുവില്‍ മനസ്സിനുള്ളില്‍ ഒരു ,
കുഞ്ഞുകടല്‍ കണ്ടെത്തിയപ്പോള്‍ ,
അതിലെ നേര്‍ത്ത ഇരമ്പം പോലും
വല്ലാതെ ഭയപ്പെടുത്തുകയാണ്....
Tuesday, May 12, 2009
ജാലകം
ചരിത്രം, ചിതലെടുക്കുന്ന ചില ലിഖിത കഥകള്‍ മാത്രമല്ലെന്ന്
തിരിച്ചറിയുന്ന സമൂഹത്തിലേക്കു തുറക്കുവാന്‍ ഒരു ജാലകം
പണിയേണ്ടിയിരിക്കുന്നു . ആ ജാലകത്തിനപ്പുറം സ്വപ്‌നങ്ങള്‍
പോലും ഞെട്ടിയുണര്‍ന്നു പറയും, ' ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം....'
നമ്മുടെ തിളങ്ങുന്ന ചിരിയിലും , അവരുടെ നിറയുന്ന കണ്ണുകള്‍
തേടി അവയൊപ്പാന്‍ ഒരു ജാലകം പണിയേണ്ടിയിരിക്കുന്നു .
ആ ജാലകം തുറക്കുന്നിടം ഇന്നുകളുടെ വിശപ്പിന്റെ മുന്നില്‍
നാളെയുടെ മടിശ്ശീലകള്‍ ശൂന്യമാകുമിടമായിരിക്കണം ....
ഒരു വരിയില്‍ , ഈ ആകാശവും കടലും സന്ധ്യയും , പിന്നെ
സ്വപ്നങ്ങളുമൊതുക്കുവാന്‍ എനിക്കൊരു കവിതയുടെ ജാലകം
പണിയേണ്ടിയിരിക്കുന്നു. വാക്കുകളുടെ ഘോഷയാത്രക്കായി
അവ എന്നും തുറന്നേയിരിക്കണം.....
പിന്നെ മൌനത്തിലേക്ക് തുറക്കാനും ഒരു ജാലകം...
ആ ജാലകത്തിനപ്പുറം നീയും ഞാനും
ഇല്ലാതായി, നമ്മളാകുന്ന സ്വപ്നം.....
എന്റെ പ്രിയപ്പെട്ട ജാലകങ്ങള്‍........

Subscribe to:
Comments (Atom)