Saturday, June 13, 2009

രാത്രിപുസ്തകം...

ചിലപ്പോള്‍, പകലാണ്‌ മനസ്സു നിറയെ .
പൂവും പൂമ്പാറ്റയും തിരക്കുകളും
വെയിലിന്റെ ചെറിയ എത്തിനോട്ടങ്ങള്‍
വിടാതെ പിന്തുടര്‍ന്ന് നിഴലും .....
ചിലപ്പോള്‍ രാത്രിയാണ്...
നക്ഷത്രം പോലും തെളിയാതെ,
കാറ്റിന്റെ ശബ്ദമില്ലാതെ ,
നിഴലു പോലുമില്ലാതെ, ഞാനൊറ്റക്ക്...
ഇപ്പോള്‍ പകലിന്റെ നീളം വല്ലാതെ കുറഞ്ഞ് ,
രാത്രി മാത്രമാണ് ചിലപ്പോള്‍ ചുറ്റും....
നിന്റെ ജീവിതത്തിന്റെ ഭൂപടത്തില്‍,
എന്നെ അടയാളപ്പെടുത്തിയ ഭാഗത്ത്‌ ,
മഷി പടര്‍ന്നു ഒരു കടല്‍ പോലെ ...
കടലിലാണത്രേ പുനര്‍ജ്ജന്മം സ്വപ്നം കണ്ടു
എന്നും സൂര്യന്റെ മരണം....
ആ കടലു പോലും നീ വറ്റിച്ചത് എങ്ങനെയാവാം?
എന്റെ ജീവചരിത്രകാരന്റെ കണ്ണില്‍
നീ തുടച്ചെടുത്ത കടലിലെ
അവസാന മണല്‍ത്തരി വാരിയെറിഞ്ഞു
ഓടിപ്പൊയ്ക്കൊള്ളൂക...
ആരുമറിയണ്ട,
എന്റെ മഴയെ ഇല്ലാതാക്കിയത്
നിന്റെ കണ്ണിലെ വെയിലുകളാണെന്ന്....

2 comments:

  1. ആ കടലു പോലും നീ വറ്റിച്ചത് എങ്ങനെ?
    കൈക്കുടന്നയിലെടുത്ത്‌ കോരിക്കുടിച്ച്‌!
    അല്ലേ?

    ReplyDelete
  2. സൂര്യോദയത്തിനും മുൻപെത്രയോ ദിനങ്ങൾ കൊഴിഞ്ഞുവീണു എന്ന് വേദത്തിൽ ഋഷികൾ.
    ദീർഘമായ ഓരോ രാത്രിയും മഹത്തായ എന്തോ ഒന്നിനെ ഗർഭത്തിൽ വഹിക്കുന്നു.

    ReplyDelete