Sunday, December 13, 2009

തോല്‍വി

പരീക്ഷാ മുറിയിലെ മൌനത്തില്‍
ഉപന്യാസമെഴുതാന്‍ തനിച്ചു വിട്ട്
ആത്മാവ് ഒരു ഒറ്റവാക്കു തിരഞ്ഞു പോകും..
എഴുതിയും വെട്ടിയും വിയര്‍ത്തിരിക്കുമ്പോള്‍,
ഒത്തുനോക്കി ഇട്ടെറിഞ്ഞുപോയ വാക്കുകളുടെ
ശാപമെന്ന് ഞാന്‍ ഭയന്നു..
സഹികെട്ടാണ് പറഞ്ഞതു..
'നിനക്കു നിന്റെ വഴി'
ഉത്തരങ്ങള്‍ നിറഞ്ഞ കടലാസുകള്‍ കൊണ്ട്
നിമിഷങ്ങള്‍ക്ക് വിലയിട്ട് ,
പിന്നെ ഞാന്‍ ജയിച്ചു കൊണ്ടേയിരുന്നു...
ജീവിതം പൂര്‍ത്തിയാക്കാന്‍
ഒറ്റവാക്കിനു മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍,
വഴിതെറ്റി വന്ന ചിതലുകള്‍ക്ക്
ആത്മാവിന്റെ മണമായിരുന്നുവെന്നു
തിരിച്ചറിയുന്നെടം വരെ...

2 comments:

  1. വിജയമെന്നു കരുതിയ പലതും യഥാർത്ഥത്തിൽ പരാജയങ്ങളാണെന്നതു പോലെ തന്നെയാണ്
    പല തോൽ‌വികളും ജയമാണ് എന്നതും.
    ഒരൊറ്റ വാക്കുകൊണ്ട് എല്ലാ ഉപന്യാസങ്ങളേക്കാളും മേലെയായി നാമൊക്കെ ജീവിതത്തെ പൂരിപ്പിക്കുന്നു,
    അല്ലെങ്കിൽ അതു മാത്രം കിട്ടാതെ പാതിയിൽ പതറി നിൽക്കുന്നു...

    ReplyDelete
  2. നിനക്ക് നിന്റെ വഴി....

    ReplyDelete